ഇന്ത്യയും ഇംഗ്ലണ്ടും ഇന്നിറങ്ങും; അഹ്മദാബാദില്‍ ട്വന്റി കലാശക്കൊട്ട്

രാത്രി ഏഴ് മണിക്ക് തുടരുന്ന മല്‍സരം അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് നടക്കുക.

Update: 2021-03-20 04:38 GMT


അഹ്മദാബാദ്: ട്വന്റി-20 പരമ്പരയിലെ അവസാന മല്‍സരത്തില്‍ കിരീടം ലക്ഷ്യമിട്ട് ഇന്ത്യയും ഇംഗ്ലണ്ടും ഇന്നിറങ്ങുന്നു. രണ്ട് വീതം മല്‍സരങ്ങള്‍ ജയിച്ച് പരമ്പരയില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ്. തുല്യശക്തികളുടെ പോരാട്ടത്തില്‍ ആരു ജയിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. അഹ്മദാബാദിലെ അവസാന ട്വന്റിയില്‍ തീപ്പാറും പോരാട്ടം തന്നെയാവും നടക്കുക. ഇരുടീമിന്റെ അന്തിമ ഇലവനെ പ്രഖ്യാപിച്ചിട്ടില്ല. ട്വന്റി സ്‌ക്വാഡില്‍ ഉള്‍പ്പെട്ട സൂര്യകുമാറും ഇഷാന്‍ കിഷനും ഈ പരമ്പരയോടെ ഇന്ത്യയ്ക്കായി ഇറങ്ങിയിരുന്നു. ടീമിലിടം ലഭിച്ച രാഹുല്‍ തേവാട്ടിയക്ക് ഇന്നവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹാര്‍ദ്ദിക്ക് പാണ്ഡെ ബൗളിങില്‍ തിരിച്ചെത്തിയതും കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് തുണയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ നിന്ന് കാര്യമായ മാറ്റമുണ്ടാവില്ലെന്നാണ് സൂചന. ഇംഗ്ലണ്ട് നിരയില്‍ ജോസ് ബട്‌ലര്‍, ഡേവിഡ് മലാന്‍ എന്നിവരിലാണ് ബാറ്റിങ് പ്രതീക്ഷ. ബൗളിങില്‍ ജൊഫ്രാ ആര്‍ച്ചറും മാര്‍ക്ക് വുഡും ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യക്ക് തിരിച്ചടിയാവും. രാത്രി ഏഴ് മണിക്ക് തുടരുന്ന മല്‍സരം അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് നടക്കുക.




Tags:    

Similar News