ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ ടീമില്‍ ആഷിഖും സഹലും അനസും

മലയാളി താരങ്ങളായ അനസ് എടത്തൊടിക, സഹല്‍ അബ്ദുല്‍, ആഷിഖ് കുരുണിയന്‍ എന്നിവരടങ്ങുന്ന 23 അംഗ ടീമിനെയാണ് കോച്ച് സ്റ്റിമാച്ച് പ്രഖ്യാപിച്ചത്.

Update: 2019-10-12 11:43 GMT

ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ അനസ് എടത്തൊടിക, സഹല്‍ അബ്ദുല്‍, ആഷിഖ് കുരുണിയന്‍ എന്നിവരടങ്ങുന്ന 23 അംഗ ടീമിനെയാണ് കോച്ച് സ്റ്റിമാച്ച് പ്രഖ്യാപിച്ചത്. ഈ മാസം 15നാണ് ഇന്ത്യയുടെ മല്‍സരം. കണങ്കാലിന് പരിക്കേറ്റ ജിങ്കന്‍ വിശ്രമത്തിലാണ്. ടീം: ഗോള്‍ കീപ്പേഴ്‌സ്: ഗുര്‍പ്രീത് സിങ് സന്ദു, അമരിന്ദര്‍ സിങ്, കമല്‍ജിത്ത് സിങ്.

ഡിഫന്‍ഡേഴ്‌സ്: പ്രിതം കോട്ടല്‍, രാഹുല്‍ ബെക്കെ, ആദില്‍ ഖാന്‍, നരേന്ദര്‍ ഗേലോട്ട്, സര്‍ത്താഖ് ഗൗള്‍, അനസ് എടത്തൊടിക, മാന്‍ഡാര്‍ റാവു, സുഭാഷിഷ് ബോസ്. മിഡ്ഫീല്‍ഡേഴ്‌സ്: ഉദാന്ത സിങ്, നിഖല്‍ പൂജാരി, വിനിത് റായി, അനിരുദ്ധ ഥാപ്പ, സഹല്‍ അബ്ദുല്‍, റെയ്‌നെര്‍ ഫെര്‍ണാണ്ടസ്, ബ്രണ്‍ഡണ്‍ ഫെര്‍ണാണ്ടസ്, ലാലിയന്‍സുലാ ചാന്‍ഗത്, ആഷിഖ് കുരുണിയന്‍. ഒമാനെതിരേ തോല്‍വി വഴങ്ങിയ ഇന്ത്യ ഖത്തറിനെതിരേ സമനില പിടിച്ചിരുന്നു. ഇന്ത്യയുടെ മൂന്നാമത്തെ മല്‍സരമാണ് 15ന് നടക്കുന്നത്. 

Tags: