ഒടുവില്‍ കിങ് കോഹ്‌ലിയുടെ സെഞ്ചുറി പിറന്നു

മുന്‍ ക്യാപ്റ്റന്റെ സെഞ്ചുറിയ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്.

Update: 2022-09-08 15:34 GMT


ദുബായ്: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറി വരള്‍ച്ച അവസാനിച്ചു.ഇന്ന് ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്താനെതിരേയാണ് കോഹ്‌ലിയുടെ സെഞ്ചുറി പിറന്നത്. 53 പന്തിലാണ് താരത്തിന്റെ സെഞ്ചുറി. ട്വന്റി-20യിലെ താരത്തിന്റെ ആദ്യ സെഞ്ചുറിയാണ്.താരത്തിന്റെ 71ാം സെഞ്ചുറിയാണ്. 1021 ദിവസങ്ങള്‍ക്ക് ശേഷമാണ് കോഹ്‌ലിയുടെ അന്താരാഷ്ട്ര സെഞ്ചുറി വരുന്നത്. 2019 നവംബര്‍ 23ന് ബംഗ്ലാദേശിനെതിരേ ആയിരുന്നു കോഹ്‌ലിയുടെ അവസാന സെഞ്ചുറി. മുന്‍ ക്യാപ്റ്റന്റെ സെഞ്ചുറിയ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്. ട്വന്റിയില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡും വിരാട് സ്വന്തമാക്കി. രോഹിത്ത് ശര്‍മ്മയുടെ (118) പേരിലായിരുന്നു ഈ റെക്കോഡ്.








Tags:    

Similar News