അണ്ടര്‍ 19 ഏഷ്യാ കപ്പ്; ഇന്ത്യയെ രണ്ട് വിക്കറ്റിന് വീഴ്ത്തി പാകിസ്താന്‍

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറില്‍ പുറത്തായിരുന്നു.

Update: 2021-12-25 13:56 GMT


ദുബയ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് പുരുഷ ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്താന് മുന്നില്‍ വീണു. ദുബയില്‍ നടന്ന മല്‍സരത്തില്‍ രണ്ട് വിക്കറ്റിനാണ് പാകിസ്താന്റെ ജയം.238 റണ്‍സിന്റെ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് നേടി ജയിക്കുകയായിരുന്നു. ആരാധ്യ യാദവ് മല്‍സരത്തില്‍ ഇന്ത്യയ്ക്കായി അര്‍ദ്ധശതകം നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറില്‍ പുറത്തായിരുന്നു.




Tags: