ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് കോഹ്‌ലി പിന്‍മാറും

തുടര്‍ന്ന് ടെസ്റ്റ് പരമ്പരയില്‍ നിന്ന് രോഹിത്ത് പുറത്തായിരുന്നു.

Update: 2021-12-14 10:28 GMT

മുംബൈ: ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയ വിരാട് കോഹ്‌ലി അടുത്തമാസം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ നിന്ന് പിന്‍മാറിയേക്കും. പിന്‍മാറുന്ന വിവരം താരം ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. മകള്‍ വാമികയുടെ ജന്‍മദിനാഘോഷത്തിന് വേണ്ടിയാണ് താരം പരമ്പരയില്‍ നിന്ന് പിന്‍മാറുന്നത്. എന്നാല്‍ ടെസ്റ്റില്‍ ക്യാപ്റ്റന്‍ തുടരും. അതിനിടെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് കോഹ്‌ലിയെ നീക്കിയതിലുള്ള പ്രതിഷേധമാണ് പിന്‍മാറ്റമെന്ന് റിപ്പോര്‍ട്ടുണ്ട്.


പരിക്കേറ്റ രോഹിത്ത് ശര്‍മ്മ ഏകദിന പരമ്പരയില്‍ തിരിച്ചെത്തിയേക്കുമെന്ന് ബിസിസിഐ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് താരത്തിന് പരിക്കേറ്റത്. തുടര്‍ന്ന് ടെസ്റ്റ് പരമ്പരയില്‍ നിന്ന് രോഹിത്ത് പുറത്തായിരുന്നു.




Tags: