ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര; മായങ്ക് അഗര്‍വാള്‍ പുറത്ത്

മായങ്കിന് പകരം കെ എല്‍ രാഹുലോ അഭിമന്യൂ ഈശ്വറോ ടീമില്‍ ഇടം നേടും.

Update: 2021-08-02 17:42 GMT

നോട്ടിങ്ഹാം: മുഹമ്മദ് സിറാജിന്റെ ഷോര്‍ട്ട് ബോള്‍ തട്ടി പരിക്കേറ്റ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ മായങ്ക് അഗര്‍വാളിന് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് നഷ്ടമാവും. അഞ്ച് മല്‍സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ നിന്ന് താരത്തെ മാറ്റിനിര്‍ത്തിയതായി ബിസിസിഐ അറിയിച്ചു. താരത്തിന്റെ പരിക്ക് സാരമുള്ളതാണെന്ന് ബിസിസിഐ മെഡിക്കല്‍ ടീം അറിയിച്ചു. മായങ്കിന് പകരം കെ എല്‍ രാഹുലോ അഭിമന്യൂ ഈശ്വറോ ടീമില്‍ ഇടം നേടും.




Tags:    

Similar News