ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്ക് ടോസ്, ബാറ്റിങ്; ടീമില്‍ മൂന്നു മാറ്റം, സഞ്ജു സാംസണ്‍ പുറത്ത്
ഹൊബാര്‍ട്ട്: ഓസ്ട്രലിയക്കതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. മെല്‍ബണില്‍ നടന്ന രണ്ടാം മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിംങ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ ജിതേഷ് ശര്‍മ ടീമിലെത്തി. കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തിയപ്പോള്‍ ഹര്‍ഷിത് റാണക്ക് പകരം അര്‍ഷ്ദീപ് സിംഗും ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെത്തി.
രണ്ടാം മത്സരം ജയിച്ച ടീമില്‍ ഓസ്‌ട്രേലിയയും ഒരു മാറ്റം വരുത്തി. ആഷസ് പരമ്പരയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ജോഷ് ഹേസല്‍വുഡ് വിട്ടുനില്‍ക്കുന്നതിനാല്‍ പേസര്‍ ഷോണ്‍ ആബട്ട് ഓസ്‌ട്രേലിയയുടെ പ്ലേയിങ് ഇലവനിലെത്തി. ഹൊബാര്‍ട്ടില്‍ ആദ്യമായാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ട്വന്റി-20 മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. 1991നുശേഷം ആദ്യമായാണ് ഹൊബാര്‍ട്ടില്‍ ഇന്ത്യയും ഓസീസും നേര്‍ക്കുനേര്‍വരുന്നത്.
അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ മെല്‍ബണില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ നാലു വിക്കറ്റ് ജയം നേടിയിരുന്നു.
ടീം:
അഭിഷേക് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ജിതേഷ് ശര്‍മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര.
മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മാത്യു ഷോര്‍ട്ട്, മിച്ചല്‍ ഓവന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, നഥാന്‍ എല്ലിസ്, മാത്യു കുഹ്നെമാന്‍, ഷോണ്‍ ആബട്ട്.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍
