ട്വന്റി-20 ലോകകപ്പ്; വിജയ കുതിപ്പ് തുടരാന്‍ ഇന്ത്യ ഇന്ന് നെതര്‍ലന്‍സിനെതിരേ

Update: 2026-02-18 08:44 GMT

ഹൈദരാബാദ്: ട്വന്റി-20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് എ മല്‍സരത്തില്‍ ഇന്ത്യ ഇന്ന് നെതര്‍ലാന്‍ഡ്സിനെ നേരിടും. വൈകുന്നേരം 7:00 മണിക്ക് മല്‍സരം ആരംഭിക്കും.സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് മല്‍സരങ്ങളിലും സമഗ്ര വിജയം നേടിയതോടെ ഇന്ത്യ ലോകകപ്പിന്റെ സൂപ്പര്‍ എട്ടിലേക്ക് കടന്നിരുന്നു. ഞായറാഴ്ച കൊളംബോയില്‍ നടന്ന അവസാന മല്‍സരത്തില്‍ പാകിസ്താനെ 61 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തി. നേരത്തെ,യുഎസ്എയെ 29 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ തങ്ങളുടെ ലോകകപ്പിനു തുടക്കം കുറിച്ചത്, തുടര്‍ന്ന് നമീബിയയ്ക്കെതിരെ 93 റണ്‍സിന്റെ ആധിപത്യ ജയം നേടി.

മറുവശത്ത്, സ്‌കോട്ട് എഡ്വേര്‍ഡ്‌സിന്റെ നേതൃത്വത്തിലുള്ള നെതര്‍ലന്‍ഡ്സ് ടൂര്‍ണമെന്റിലുടനീളം സ്ഥിരതയില്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്. മൂന്ന് മല്‍സരങ്ങളില്‍ ഒരു വിജയവുമായി ഡച്ച് പട നിലവില്‍ നാലാം സ്ഥാനത്താണ്. ഇന്ത്യയും നെതര്‍ലന്‍ഡ്സും ട്വന്റി-20- അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒരു തവണ മാത്രമേ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളൂ. 2022 ല്‍ സിഡ്നിയില്‍ നടന്ന ട്വന്റി-20 ലോകകപ്പില്‍ ഡച്ചിനെതിരെ ഇന്ത്യ 56 റണ്‍സിന്റെ മിന്നും വിജയം നേടി.