കുതിപ്പ് തുടരാന്‍ ഇന്ത്യ: കിവികള്‍ക്കെതിരായ രണ്ടാം ട്വന്റി-20 ഇന്ന് റായ്പൂരില്‍
റായ്പൂര്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ട്വന്റി-20 പോരാട്ടം ഇന്ന്. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് സ്റ്റേഡിയത്തില്‍ വൈകുന്നേരം 7 മണിക്ക് മല്‍സരം തുടങ്ങും. ആദ്യ മല്‍സരം 48 റണ്‍സിന് ജയിച്ചതോടെ ടീം ഇന്ത്യ പരമ്പരയില്‍ 1-0 ന് മുന്നിലെത്തി. ഇന്ന്, സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടീം പരമ്പരയിലെ ലീഡ് ഇരട്ടിയാക്കാന്‍ ശ്രമിക്കും.
അതേസമയം മിച്ചല്‍ സാന്റ്നറുടെ ന്യൂസിലന്‍ഡ് പരമ്പര സമനിലയിലാക്കാന്‍ ലക്ഷ്യമിട്ടാകും കളത്തിലിറങ്ങുക. ആദ്യ പോരാട്ടത്തില്‍ സഞ്ജു ബാറ്റിങില്‍ പരാജയപ്പെട്ടെങ്കിലും വിക്കറ്റ് കീപ്പറായി മിന്നും പ്രകടനമാണ് നടത്തിയത്. അടുത്ത മാസം 7 മുതല്‍ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട സഞ്ജുവിനു ഏറെ നിര്‍ണായകമാണ് പരമ്പര.
റായ്പൂരില്‍ നടക്കുന്ന രണ്ടാമത്തെ ട്വന്റി-20യാണിത്. നേരത്തെ, 2023 ഡിസംബര്‍ 1 ന് ഈ വേദിയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 20 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. സ്പിന്നര്‍മാരായ അക്സര്‍ പട്ടേലും രവി ബിഷ്‌ണോയിയും മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ആരാധകര്‍ക്ക് മത്സരം സ്റ്റാര്‍ സ്‌പോര്‍ട്സ് ചാനലില്‍ മത്സരം കാണാന്‍ കഴിയും. കൂടാതെ, തത്സമയ സംപ്രേക്ഷണം ജിയോ ഹോട്ട്സ്റ്റാര്‍ ആപ്പില്‍ ലഭ്യമാകും.
ഇന്ത്യ: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ആദ്യ മൂന്ന് ടി20), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ (സബ് ക്യാപ്റ്റന്‍), റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവി ബിഷ്ണോയ്.
ന്യൂസിലന്‍ഡ്: മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), മൈക്കല്‍ ബ്രേസ്വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവണ്‍ കോണ്‍വേ, ജേക്കബ് ഡഫി, ജാക്ക് ഫോള്‍ക്സ്, മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്‍, ബെവന്‍ ജേക്കബ്‌സ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷാം, ഗ്ലെന്‍ ഫിലിപ്സ്, റാച്ചിന്‍ രവീന്ദ്ര, ടിം റോബിന്‍സണ്‍, ഇഷ് സോധി.
