ലോകകപ്പ് സ്‌ക്വാഡിലെ സ്ഥാനം; ഡികെയ്ക്ക് ഇത് സ്വപ്‌ന സാക്ഷാല്‍ക്കാരം

ഫിനിഷര്‍ റോളിലാണ് ഇത്തവണ ടീമില്‍ ഇടം നേടിയത്.

Update: 2022-09-12 15:05 GMT


മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയതിന്റെ ത്രില്ലിലാണ് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക്. സ്വപ്‌നം സാക്ഷാല്‍ക്കരിച്ചുവെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്. 37കാരനായ കാര്‍ത്തിക്കിന്റെ ക്രിക്കറ്റ് കരിയര്‍ ഏകദേശം അവസാനിച്ചതായിരുന്നു.എന്നാല്‍ കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനത്തോടെയാണ് താരം വന്‍ തിരിച്ചുവരവ് നടത്തിയത്.ഐപിഎല്ലിലെ പ്രകടനത്തെ തുടര്‍ന്നാണ് ഡികെയാണ് ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു ഡികെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. തുടര്‍ന്നുള്ള ആറ് മാസം ഡികെയുടെ ബാറ്റില്‍ നിന്ന് പിറന്നത് ജയിക്കാനുള്ള ഇന്നിങ്‌സുകള്‍ മാത്രമായിരുന്നു. ഫിനിഷര്‍ റോളിലാണ് ഇത്തവണ ടീമില്‍ ഇടം നേടിയത്. ഇന്ത്യയ്ക്കായി ലോകകപ്പില്‍ കളിക്കണമെന്നായിരുന്നു ഡികെ ആറ് മാസം മുമ്പ് പറഞ്ഞത്. ഇന്ന് ഡികെയുടെ ആഗ്രഹമാണ് സഫലമായിരിക്കുന്നത്.




Tags:    

Similar News