രണ്ടാം ട്വന്റിയില്‍ സഞ്ജുവിന് ഇടം ലഭിച്ചേക്കും

എന്നാല്‍ ഹൂഡ തകര്‍പ്പന്‍ ബാറ്റിങ് കൊണ്ട് ഇതിന് മറുപടി നല്‍കിയിരുന്നു.

Update: 2022-06-27 15:17 GMT




ഡബ്ലിന്‍: അയര്‍ലന്റിനെതിരായ രണ്ടാം ട്വന്റി-20 മല്‍സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിച്ചേക്കും. നാളെ രാത്രി നടക്കുന്ന മല്‍സരത്തില്‍ ഋതുരാജ് ഗെയ്ക്ക്‌വാദിന് പകരമായിരിക്കും സഞ്ജുവിനെ ഉള്‍പ്പെടുത്തുക.ആദ്യ മല്‍സരത്തില്‍ ഇടം നേടിയ ഋതുരാജിന് പരിക്കേറ്റിരുന്നു.ഇതേ തുടര്‍ന്നാണ് സഞ്ജുവിന് അവസരം വന്നത്. സഞ്ജു മദ്ധ്യനിരയിലാണ് ഇറങ്ങുക. ആദ്യമല്‍സരത്തില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. ദീപക് ഹൂഡയെ ടീമിലെടുത്തതിനും സഞ്ജു ആരാധകര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഹൂഡ തകര്‍പ്പന്‍ ബാറ്റിങ് കൊണ്ട് ഇതിന് മറുപടി നല്‍കിയിരുന്നു.




Tags: