ബെംഗളൂരു ട്വന്റി-20; ഉമ്രാനും അര്‍ഷദീപിനും അരങ്ങേറ്റമില്ല

രാത്രി എട്ട് മണിക്കാണ് മല്‍സരം.

Update: 2022-06-19 07:59 GMT




ബെംഗളൂരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ട്വന്റി-20 മല്‍സരം ഇന്ന് ബെംഗളൂരുവില്‍ നടക്കും. പരമ്പര 2-2 സമനിലയിലാണുള്ളത്. ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ഉമ്രാന്‍ മാലിഖ്, അര്‍ഷദീപ് എന്നിവരുടെ അരങ്ങേറ്റം ഇന്നും ഉണ്ടാവില്ല. ടീമിന്റെ സ്ഥിരത നിലനിര്‍ത്താന്‍ കഴിഞ്ഞ മല്‍സരത്തിലെ ടീമിനെ നിലനിര്‍ത്തുമെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി. ഇതോടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഉമ്രാനും അര്‍ഷദീപും അരങ്ങേറ്റം നടത്തില്ല. അതിനിടെ പരമ്പരയ്ക്ക് മഴഭീഷണിയുണ്ട്. കഴിഞ്ഞ ആഴ്ച മുതല്‍ ബെംഗളൂരുവില്‍ മഴയുണ്ട്. രാത്രി എട്ട് മണിക്കാണ് മല്‍സരം.




Tags: