ഇന്ത്യാ-പാക് ട്വന്റി-20; ഇന്ത്യന്‍ കളിക്കാര്‍ക്ക് കൈ കൊടുക്കാന്‍ ഞങ്ങള്‍ തയ്യാര്‍; പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ
കൊളംബോ: ഇന്ത്യയും പാകിസ്താനും തമ്മില്‍ നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പ് മല്‍സരം ശരിയായ മനോഭാവത്തോടെ നടത്തണമെന്ന് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ. കൊളംബോയില്‍ മല്‍സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആഗ. ഇന്ത്യന്‍ ടീമുമായി ഹസ്തദാനം ചെയ്യാന്‍ തന്റെ ടീം തയ്യാറാണെന്ന നിര്‍ണായക വെളിപ്പെടുത്തലും ആഗ നടത്തി.
''ക്രിക്കറ്റ് അതിന്റെ സ്പിരിറ്റോടെ കളിക്കണം. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ കാര്യമില്ല. പക്ഷേ ക്രിക്കറ്റ് എപ്പോഴും അത് കളിക്കുന്ന രീതിയില്‍ തന്നെയാകണം. എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്.'' - ആഗ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന മല്‍സരത്തിലാണ് ഹസ്തദാനവിവാദം ചൂടുപിടിച്ചത്. ടൂര്‍ണമെന്റില്‍ കളിച്ച മൂന്നുകളിയിലും ഇന്ത്യന്‍ താരങ്ങള്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് ഹസ്തദാനത്തിന് തയ്യാറായിരുന്നില്ല.