ഇന്ത്യ- പാകിസ്താന്‍ പോരാട്ടം ഫെബ്രുവരി 15ന്; ട്വന്റി-20 ലോകകപ്പില്‍ ഒരേ ഗ്രൂപ്പില്‍
മുംബൈ: അടുത്ത വര്‍ഷം അരങ്ങേറുന്ന ട്വന്റി-20ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍. 20 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ടീമുകളെ നാല് ഗ്രൂപ്പുകളാക്കിയാണ് തിരിച്ചിരിക്കുന്നത്. ഒരു ഗ്രൂപ്പില്‍ അഞ്ച് ടീമുകളാണ്. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് പോരാട്ടങ്ങള്‍.
ഇന്ത്യയ്ക്കൊപ്പം പാകിസ്താന്‍, നെതര്‍ലന്‍ഡ്സ്, നമീബിയ, യുഎസ്എ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. മൂന്നാം ഗ്രൂപ്പിനെ മരണ ഗ്രൂപ്പെന്നു വിശേഷിപ്പിക്കാം. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, നേപ്പാള്‍, ഇറ്റലി ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. 2026 ഫെബ്രുവരി ഏഴ് മുതലാണ് ട്വന്റി-20 ലോകകപ്പ്. ഫൈനല്‍ പോരാട്ടം മാര്‍ച്ച് എട്ടിന്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് നിലവില്‍ ഫൈനലിനു വേദിയായി തീരുമാനിച്ചിരിക്കുന്നത്. പാകിസ്താന്‍ ഫൈനലിലെത്തുകയാണെങ്കില്‍ മാത്രം വേദി മാറും.യുഎസ്എയ്ക്കെതിരെയാണ് ഇന്ത്യയുടെ പോരിനു തുടക്കമാകുന്നത്. പാകിസ്താനുമായുള്ള ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടം ഫെബ്രുവരി 15നു അരങ്ങേറും. കൊളംബോയിലായിരിക്കും ഈ പോരാട്ടം.
ഗ്രൂപ്പ് 1: ഇന്ത്യ, പാകിസ്താന്‍, നെതര്‍ലന്‍ഡ്സ്, നമീബിയ, യുഎസ്എ.
ഗ്രൂപ്പ് 2: ശ്രീലങ്ക, ഓസ്ട്രേലിയ, സിംബാബ്വെ, അയര്‍ലന്‍ഡ്, ഒമാന്‍.
ഗ്രൂപ്പ് 3: ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, നേപ്പാള്‍, ഇറ്റലി.
ഗ്രൂപ്പ് 4: ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, യുഎഇ, കാനഡ.