ഇന്ത്യ- ഓസ്ട്രേലിയ നാലാം ട്വന്റി-20 ഇന്ന്

Update: 2025-11-06 06:12 GMT

ഗോള്‍ഡ് കോസ്റ്റ് : ഇന്ത്യ- ഓസ്ട്രേലിയ നാലാം ട്വന്റി-20 മത്സരം ഇന്ന് നടക്കും. ക്വീന്‍സ് ലാന്‍ഡിലെ കരാര ഓവലിലാണ് മത്സരം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1. 45 മുതലാണ് മത്സരം. ഇന്നു ജയിക്കുന്ന ടീമിന് പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പിക്കാം. കാന്‍ബറയില്‍ നടന്ന ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. എന്നാല്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യ വിജയം നേടി. ആദ്യ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലാണ്.

ഇതുവരെ രണ്ട് രാജ്യാന്തര ട്വന്റി-2 20 മത്സരങ്ങള്‍ മാത്രമാണ് ദോള്‍ഡ് കോസ്റ്റിലെ കരാര സ്റ്റേഡിയത്തില്‍ നടന്നിട്ടുള്ളത്. പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച അര്‍ഷ്ദീപ് സിങ് കഴിഞ്ഞ കളിയിലെ താരമായിരുന്നു. സഞ്ജു സാംസണിന് വീണ്ടും അവസരം നല്‍കുമോയന്നതില്‍ ആകാംക്ഷ നിലനില്‍ക്കുന്നു. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ്മ കളിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്.

ഇതുവരെ ഫോമിലെത്താത്ത ഉപനായകന്‍ ശുഭ്മന്‍ ഗില്ലിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ജോഷ് ഹെയ്സല്‍ വുഡിന്റെ അഭാവം ഓസീസ് ബൗളിങ് ആക്രമണത്തിന്റെ മൂര്‍ച്ച കുറച്ചിട്ടുണ്ട്. ആഷസ് തയ്യാറെടുപ്പുകള്‍ക്കായി ഓപ്പണര്‍ ട്രാവിസ് ഹെഡ് പിന്മാറിയതും ഓസീസിന് തിരിച്ചടിയാണ്.