ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പര; സഞ്ജു സാംസണ്‍ ടീമില്‍

Update: 2025-12-03 17:41 GMT

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് ട്വന്റി-20 മല്‍സരങ്ങള്‍ക്കുള്ള ട്വന്റി-20 ടീമില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തി. എന്നാല്‍ ഫിറ്റ്നെസ് ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമെ ഗില്‍ കളിക്കൂ. സഞ്ജു സാംസണും ടീമില്‍ ഇടം ലഭിച്ചിട്ടുണ്ട്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, യശസ്വി ജയ്സ്വാള്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ സഞ്ജുവിന് പുറമെ ജിതേഷ് ശര്‍മയും വിക്കറ്റ് കീപ്പറായി ടീമിലെത്തി. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡിയെ ഒഴിവാക്കി. ആദ്യ മല്‍സരം ഡിസംബര്‍ ഒമ്പതിന് കട്ടക്കില്‍ നടക്കും.

ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍.



Tags: