ന്യൂസിലന്റ് എയ്‌ക്കെതിരേ ജയവുമായി ഇന്ത്യന്‍ എ ടീം; സഞ്ജുവും പട്യാദറും തിളങ്ങി

മറുപടി ബാറ്റിങില്‍ 31.5 ഓവറില്‍ ഇന്ത്യ ലക്ഷ്യം കണ്ടു.

Update: 2022-09-22 11:57 GMT


ചെന്നൈ: ന്യുസിലന്റ് എ ടീമിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ എടീമിന്റെ ജയം.രജത് പട്യാദര്‍(45), ഗെയ്ക്ക്‌വാദ് (41), രാഹുല്‍ ത്രിപാഠി(31), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (29) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യന്‍ ജയം. ടോസ് ലഭിച്ച ഇന്ത്യ ന്യൂസിലന്റിനെ ബാറ്റിങിനയക്കുകയായിരുന്നു. 40.2 ഓവറില്‍ കിവികളെ ഇന്ത്യ 167 റണ്‍സിന് പുറത്താക്കി. നാല് വിക്കറ്റ് നേടിയ ശ്രാദ്ധുല്‍ ഠാക്കൂര്‍, മൂന്ന് വിക്കറ്റ് നേടിയ കുല്‍ദീപ് സെന്‍ എന്നിവരാണ് ഇന്ത്യയ്ക്കായി ബൗളിങില്‍ തിളങ്ങിയത്. മറുപടി ബാറ്റിങില്‍ 31.5 ഓവറില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. ക്യാപ്റ്റന്‍ സഞ്ജു സിക്‌സറുമായാണ് കളി അവസാനിപ്പിച്ചത്.


Tags:    

Similar News