ലെജന്റസ് ലീഗ് ക്രിക്കറ്റ്; ഇന്ത്യാ ക്യാപിറ്റല്‍സിന് കിരീടം; യൂസുഫ് പഠാന്‍ മാന്‍ ഓഫ് ദി സീരീസ്

വിജയികള്‍ക്ക് രണ്ട് കോടിയും റണ്ണേഴ്‌സ് അപ്പിന് ഒരു കോടിയുമാണ് സമ്മാനം.

Update: 2022-10-06 07:01 GMT


മുംബൈ; ലെജന്റസ് ലീഗ് ക്രിക്കറ്റ് കിരീടം ഇന്ത്യാ ക്യാപിറ്റല്‍സിന്. ഫൈനലില്‍ ഇര്‍ഫാന്‍ പഠാന്‍ നയിക്കുന്ന ബില്‍വാര കിങ്‌സിനെ പരാജയപ്പെടുത്തിയാണ് നേട്ടം. ഗൗതം ഗംഭീര്‍ നയിക്കുന്ന ഇന്ത്യാ ക്യാപിറ്റല്‍സ് 104 റണ്‍സിന്റെ ജയമാണ് നേടിയത്. റോസ്, ടെയ്‌ലര്‍, മിച്ചല്‍ ജോണ്‍സണ്‍, അഹസ്ലേ നഴ്‌സ് എന്നിവരുടെ ബാറ്റിങ് മികവില്‍ ഇന്ത്യാ ക്യാപിറ്റല്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങില്‍ 107 റണ്‍സിന് ബില്‍വാര കിങ്‌സ് പുറത്തായി. ബില്‍വാര കിങ്‌സിന്റെ യൂസുഫ് പഠാന്‍ ആണ് ലെജന്റ് ഓഫ് ദി സീരിസ്. വിജയികള്‍ക്ക് രണ്ട് കോടിയും റണ്ണേഴ്‌സ് അപ്പിന് ഒരു കോടിയുമാണ് സമ്മാനം.







Tags:    

Similar News