കരീബിയന്‍ തൂത്തുവാരലിന് ടീം ഇന്ത്യ ഇന്നിറങ്ങും

മല്‍സരം ഡിഡി സ്‌പോര്‍ട്‌സില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും.

Update: 2022-07-27 08:22 GMT

ട്രിനിഡാഡ്: വെസ്റ്റ്ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഇന്ന് മൂന്നാമത്തെയും അവസാനത്തെയും ഏകിദനത്തിനായി ഇറങ്ങും. രാത്രി ഏഴ് മണിക്കാണ് മല്‍സരം. ആദ്യ രണ്ട് മല്‍സരം ജയിച്ച ഇന്ത്യ തൂത്തുവാരല്‍ ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. വെസ്റ്റ്ഇന്‍ഡീസാവട്ടെ ഏകദിനത്തില്‍ തുടര്‍ച്ചയായ എട്ട് തോല്‍വികള്‍ വഴങ്ങിയാണ് വരുന്നത്. ഏകദിനത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരേ ഇന്ത്യയുടെ തുടര്‍ച്ചയായ 12ാം ജയമാണ്. ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ വിജയമെന്ന റെക്കോഡും ഇന്ത്യയുടെ പേരിലാണ്. ഈ റെക്കോഡ് അവസാനിപ്പിക്കാനാണ് വിന്‍ഡീസ് ലക്ഷ്യം. കഴിഞ്ഞ മല്‍സരത്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയ സഞ്ജു സാംസണെ ഇന്നും നിലനിര്‍ത്തിയേക്കും. മല്‍സരം ഡിഡി സ്‌പോര്‍ട്‌സില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും.


Tags:    

Similar News