അശ്വിനും ബുംറയും എറിഞ്ഞിട്ടു; ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ

ദിമിത് കരുണരത്‌നെ 107 റണ്‍സുമായി പിടിച്ചുനിന്നെങ്കിലും ഫലമുണ്ടായില്ല.

Update: 2022-03-14 15:07 GMT


ബെംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റും വിജയിച്ച് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. രണ്ട് ദിവസം ശേഷിക്കെ 238 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ നേടിയത്. മൂന്നാം ദിനമായ ഇന്ന് 407 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് ഇറങ്ങിയ ശ്രീലങ്കയെ 208 റണ്‍സിന് ഇന്ത്യ പുറത്താക്കി. നാല് വിക്കറ്റ് നേടിയ അശ്വിനും മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുമാണ് ലങ്കയുടെ നടുവൊടിച്ചത്. അക്‌സര്‍ പട്ടേല്‍ രണ്ടും ജഡേജ ഒരു വിക്കറ്റും നേടി. ദിമിത് കരുണരത്‌നെ 107 റണ്‍സുമായി പിടിച്ചുനിന്നെങ്കിലും ഫലമുണ്ടായില്ല. കുസാല്‍ മെന്‍ഡിസ് 54 റണ്‍സും നേടി. സ്‌കോര്‍ ഇന്ത്യ: 252, 303-9. ശ്രീലങ്ക 109, 208.





Tags: