ലോകകപ്പ് താരങ്ങള്‍ക്ക് വിശ്രമം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയെ ധവാന്‍ നയിക്കും

ലോകകപ്പിന് മുമ്പ് കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കുക എന്ന ലക്ഷ്യത്തിലാണ് ദക്ഷിണാഫ്രിക്ക.

Update: 2022-09-11 14:17 GMT



മുംബൈ: ട്വന്റി-20 ലോകകപ്പിന് മുമ്പായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന പരമ്പരയില്‍ ഇന്ത്യയെ ശിഖര്‍ ധവാന്‍ നയിക്കും. മൂന്ന് ഏകദിന മല്‍സരങ്ങളാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിക്കുക. ട്വന്റി-20 ലോകകപ്പിനുള്ള താരങ്ങള്‍ക്ക് പരമ്പരയില്‍ വിശ്രമം നല്‍കും. വി വിഎസ് ലക്ഷ്മണന്‍ ആണ് ടീമിനെ പരിശീലിപ്പിക്കുക. ദ്രാവിഡിന് പരമ്പരയില്‍ വിശ്രമം നല്‍കും.ഒക്ടോബര്‍ ആറ് മുതല്‍ 11 വരെയാണ് പരമ്പര. ഒക്ടോബര്‍ 10നാണ് ലോകകപ്പിനുള്ള ടീം ഓസ്‌ട്രേലിയയിലേക്ക് തിരിക്കുക.എന്നാല്‍ ലോകകപ്പിനുള്ള ടീമുമായാണ് ദക്ഷിണാഫ്രിക്ക പരമ്പരയ്ക്ക് ഒരുങ്ങുന്നത്. ലോകകപ്പിന് മുമ്പ് കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കുക എന്ന ലക്ഷ്യത്തിലാണ് ദക്ഷിണാഫ്രിക്ക.




Tags:    

Similar News