ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്; സുന്ദറിന് പകരം ജയന്ത്; സിറാജിന് പകരം സെയ്‌നി

കെ എല്‍ രാഹുല്‍ ടീമിനെ നയിക്കുമ്പോള്‍ ബുംറയാണ് ഉപനായകന്‍.

Update: 2022-01-12 12:16 GMT


കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കൊവിഡ് സ്ഥിരീകരിച്ച വാഷിങ്ടണ്‍ സുന്ദറിന് പകരം ജയന്ത് യാദവിനെയാണ് ടീമിലേക്ക് പരിഗണിച്ചത്. നിലവില്‍ പരിക്കിന്റെ പിടിയിലുള്ള മുഹമ്മദ് സിറാജിന് ബേക്കപ്പ് ആയി നവദീപ് സെയ്‌നിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ എല്‍ രാഹുല്‍ ടീമിനെ നയിക്കുമ്പോള്‍ ബുംറയാണ് ഉപനായകന്‍. ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋതുരാജ്, വെങ്കിടേഷ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.





Tags: