കോഹ്‌ലിക്ക് ഇന്ന് ക്യാപ്റ്റനായി അവസാന അങ്കം; എതിരാളി നമീബിയ

രാത്രി 7.30ന് ദുബയിലാണ് മല്‍സരം.

Update: 2021-11-08 08:17 GMT


ദുബയ്: ട്വന്റി -20 ലോകകപ്പില്‍ സെമി കാണാതെ പുറത്തായ ഇന്ത്യക്ക് ഇന്ന് ടൂര്‍ണ്ണമെന്റിലെ അവസാന അങ്കം.ഗ്രൂപ്പ് രണ്ടിലെ അവസാന മല്‍സരത്തില്‍ എതിരാളി നമീബിയയാണ്. കളിച്ച നാല് മല്‍സരങ്ങളില്‍ ഇന്ത്യക്ക് രണ്ട് ജയവും രണ്ട് തോല്‍വിയുമാണുള്ളത്. അവസാന മല്‍സരത്തില്‍ റെക്കോഡ് ജയം സ്വന്തമാക്കാനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയെ നിരവധി ജയങ്ങളിലേക്ക് നയിച്ച കോഹ്‌ലിയുടെ ക്യാപ്റ്റനായുള്ള അവസാന മല്‍സരമാണ്. ട്വന്റി-20 ലോകകപ്പോടെ ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിക്കുമെന്ന് കോഹ്‌ലി നേരത്തെ വ്യക്തമാക്കിയിരുന്നു. രാത്രി 7.30ന് ദുബയിലാണ് മല്‍സരം. നമീബിയക്ക് ഗ്രൂപ്പില്‍ ഒരു ജയമാണുള്ളത്.




Tags: