പരമ്പര തൂത്തുവാരാന്‍ ഇന്ത്യ നോട്ടിങ്ഹാമില്‍ ഇന്നിറങ്ങും

മല്‍സരങ്ങള്‍ സോണി സ്‌പോര്‍ട്‌സില്‍ കാണാം.

Update: 2022-07-10 11:48 GMT

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങും. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ഇന്ന് നോട്ടിങ്ഹാമില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴിന് നടക്കും. ആദ്യ രണ്ട് മല്‍സരങ്ങളില്‍ വന്‍ ജയം നേടിയ ഇന്ത്യ അവസാന മല്‍സരത്തിലും കൂറ്റന്‍ ജയമാണ് പ്രതീക്ഷിക്കുന്നത്. ഹര്‍ഷല്‍ പട്ടേലിന് പകരം ഇന്ന് ടീമില്‍ ഉമ്രാന്‍ മാലിഖിനെ ഉള്‍പ്പെടുത്തിയേക്കും. ടീമില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്ന് കോച്ച് ദ്രാവിഡും വ്യക്തമാക്കി. മല്‍സരങ്ങള്‍ സോണി സ്‌പോര്‍ട്‌സില്‍ കാണാം.


Tags: