ഇന്ത്യാ-ദക്ഷിണാഫ്രിക്ക ഏകദിനത്തിന് ലഖ്‌നൗവില്‍ മഴഭീഷണി

മല്‍സരം 1.30നാണ് ആരംഭിക്കുക.

Update: 2022-10-06 07:10 GMT


ലഖ്‌നൗ: ഇന്ത്യാ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിന മല്‍സരത്തിന് മഴഭീഷണി.ലഖ്‌നൗവില്‍ മഴ പെയ്യാനുള്ള സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസവും മഴപെയ്തിരുന്നു. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ഇന്ന് പെര്‍ത്തിലേക്ക് യാത്ര തിരിച്ചിരുന്നു. ഇന്ത്യയുടെ രണ്ടാം ടീമാണ് ഇന്ന് പ്രോട്ടീസിനെതിരേ കളിക്കുന്നത്. ശിഖര്‍ ധവാനാണ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് കളിക്കും. കഴിഞ്ഞ ജനുവരിയില്‍ നടന്ന പരമ്പര ദക്ഷിണാഫ്രിക്ക 3-0ത്തിന് നേടിയിരുന്നു. ഇതിന് തിരിച്ചടി നല്‍കുക എന്നതാണ് ഇന്ത്യന്‍ ലക്ഷ്യം. മല്‍സരം 1.30നാണ് ആരംഭിക്കുക.


Tags:    

Similar News