സഞ്ജുവിനും ഠാക്കൂറിനും അര്‍ദ്ധസെഞ്ചുറി; കിവികള്‍ക്കെതിരായ പരമ്പര തൂത്തുവാരി

38.3 ഓവറില്‍ 178 റണ്‍സിന് സന്ദര്‍ശകരെ ഇന്ത്യ കൂടാരം കയറ്റി.

Update: 2022-09-27 12:02 GMT


ചെന്നൈ: ന്യൂസിലന്റ് എയ്‌ക്കെതിരായ മൂന്നാം ഏകദിനവും ജയിച്ച് ഇന്ത്യ എ പരമ്പര സ്വന്തമാക്കി. അവസാന മല്‍സരത്തില്‍ 106 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ എ 285 റണ്‍സാണ് മുന്നോട്ട് വച്ചത്.


38.3 ഓവറില്‍ 178 റണ്‍സിന് സന്ദര്‍ശകരെ ഇന്ത്യ കൂടാരം കയറ്റി.രാജ്‌നഗഡ് ഭാവ ഇന്ത്യയ്ക്കായി നാലും രാഹുല്‍ ചാഹര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.


നേരത്തെ മൂന്ന് പന്ത് ശേഷിക്കെയാണ് ഇന്ത്യയെ കിവികള്‍ 284 റണ്‍സിന് പുറത്താക്കിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍(54), തിലക് വര്‍മ്മ(50), ശ്രാദ്ധുല്‍ ഠാക്കൂര്‍(51) എന്നിവര്‍ അര്‍ദ്ധസെഞ്ചുറി നേടി.





Tags:    

Similar News