വടി കൊടുത്ത് അടി വാങ്ങി കോഹ്‌ലി; ഏകദിനത്തിലും താരം പുറത്തായേക്കും

ട്വന്റി-20 ലോകകപ്പോടെ കോച്ച് രവി ശാസ്ത്രിയും പടിയിറങ്ങുമ്പോള്‍ തന്നെ നിലനിര്‍ത്താനുള്ള ഏക പിന്തുണയും താരത്തിന് നഷ്ടമാവും.

Update: 2021-09-18 06:58 GMT


മുംബൈ: ട്വന്റി-20 ലോകകപ്പോടെ നായക സ്ഥാനം ഒഴിയുന്ന വിരാട് കോഹ്‌ലിക്ക് ഏകദിന നായക സ്ഥാനവും നഷ്ടപ്പെട്ടേക്കും. വൈസ് ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ചരട് വലിച്ച കോഹ്‌ലിക്ക് ബിസിസിഐ തന്നെയാണ് തിരിച്ചടി നല്‍കുന്നത്. തന്റെ ബാറ്റിങില്‍ മികവ് പ്രകടിപ്പിക്കാനും ഏകദിന, ടെസ്റ്റ് മല്‍സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് കോഹ്‌ലിയുടെ പുതിയ നീക്കം. എന്നാല്‍ കോഹ് ലിയുടെ ക്യാപ്റ്റന്‍സിക്കെതിരേ ടീമിനുള്ളില്‍ നിന്ന് തന്നെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വരുന്നത്. പ്രകടനത്തില്‍ വീഴ്ച സംഭവിക്കുമ്പോള്‍ താരങ്ങള്‍ക്കെതിരേ കോഹ്‌ലി രൂക്ഷമായ പെരുമാറ്റം പുറത്തെടുക്കുന്നത് താരങ്ങളെ അസ്വസ്ഥമാക്കുന്നു. ഇത്തരത്തിലുള്ള നിരവധി വിമര്‍ശനങ്ങളും താരത്തിനെതിരേയുണ്ട്. 2023 ലോകകപ്പിന് മുന്നേ കോഹ്‌ലിയെ മാറ്റാനുള്ള ആലോചന അണിയറിയില്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. താരം ഏകദിനത്തില്‍ ക്യാപ്റ്റനായി തുടരുമോ എന്ന കാര്യത്തില്‍ ബിസിസിഐയും പ്രതികരിച്ചിട്ടില്ല. ട്വന്റി-20 ലോകകപ്പോടെ കോച്ച് രവി ശാസ്ത്രിയും പടിയിറങ്ങുമ്പോള്‍ തന്നെ നിലനിര്‍ത്താനുള്ള ഏക പിന്തുണയും താരത്തിന് നഷ്ടമാവും.




Tags:    

Similar News