റമീസ് രാജ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍

അടുത്തിടെ ഇംഗ്ലണ്ടിനെതിരേ നടന്ന രണ്ട് പരമ്പരകളും പാകിസ്ഥാന് നഷ്ടപ്പെട്ടിരുന്നു.

Update: 2021-08-27 07:48 GMT


കറാച്ചി: ക്രിക്കറ്ററും കമന്റേറ്ററുമായ റമീസ് രാജയെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു. മുന്‍ ചെയര്‍മാന്‍ എഹസാന്‍ മണിയുടെ കാലാവധി അവസാനിച്ചിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്ററുമായ ഇമ്രാന്‍ ഖാനാണ് റമീസ് രാജയെ പുതിയ ചെയര്‍മാനായി നിയമിച്ചത്. അടുത്തിടെ ഇംഗ്ലണ്ടിനെതിരേ നടന്ന രണ്ട് പരമ്പരകളും പാകിസ്ഥാന് നഷ്ടപ്പെട്ടിരുന്നു. ടീമിന്റെ മോശം ഫോമിനെ തുടര്‍ന്നാണ് മണിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയത്.




Tags: