വനിതാ ലോകകപ്പ്; സ്മൃതി മന്ഥാനയ്ക്കും ഹര്‍മന്‍ പ്രീതിനും സെഞ്ചുറി

ഇന്ത്യ രണ്ടാം മല്‍സരത്തില്‍ ന്യൂസിലന്റിനോട് പരാജയപ്പെട്ടിരുന്നു.

Update: 2022-03-12 06:36 GMT


ഹാമില്‍ട്ടണ്‍: വനിതാ ക്രിക്കറ്റ് ഏകദിന ലോകകപ്പില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് കൂറ്റന്‍. ടോസ് നേടിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് നേടി. സ്മൃതി മന്ഥാന (123), ഹര്‍മന്‍ പ്രീത് കൗര്‍ (109) എന്നിവരുടെ സെഞ്ചുറി മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. യാസ്ത്വിക ഭാട്ടിയ 31 ഉം റണ്‍സ് നേടി. 119 പന്തിലാണ് മന്ഥാനയുടെ സെഞ്ചുറിയെങ്കില്‍ 107 പന്തിലാണ് കൗറിന്റെ സെഞ്ചുറി. മറുപടി ബാറ്റിങില്‍ വെസ്റ്റ്ഇന്‍ഡീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് നേടിയിട്ടുണ്ട്(19 ഓവര്‍).ആദ്യ മല്‍സരത്തില്‍ പാകിസ്താനെ തോല്‍പ്പിച്ച ഇന്ത്യ രണ്ടാം മല്‍സരത്തില്‍ ന്യൂസിലന്റിനോട് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ പാകിസ്താനെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയിരുന്നു.




Tags: