എനിക്ക് ആരുടെയും തലയും വാലും ആകേണ്ട, എനിക്ക് ഞാനായി തന്നെ കളിക്കാനാണ് ഇഷ്ടം: സഞ്ജു സാംസണ്‍
ചെന്നൈ: വെടിക്കെട്ട് പ്രകടനവുമായി ട്വന്റി-20 ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്ത സഞ്ജുവിന്റെ അടുത്ത ലക്ഷ്യം 2026 ഐപിഎല്‍ കിരീടമാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറിയ താരം തന്റെ ആദ്യ സീസണില്‍ തന്നെ ചെന്നൈക്ക് കപ്പ് നേടി കൊടുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സാക്ഷാല്‍ എം എസ് ധോണിയോടൊപ്പം സഞ്ജു പാര്‍ട്ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തുന്നത് കാണാനാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.
ഇപ്പോഴിതാ ഐപിഎല്ലില്‍ ധോണിക്കൊപ്പം കളിക്കുന്നതില്‍ എക്സൈറ്റ്മെന്റ് ഉണ്ടെന്ന് പറഞ്ഞിരിക്കുകയാണ് സഞ്ജു സാംസണ്‍. എപ്പോഴും ഞാനായി തന്നെ കളിക്കാനാണ് ഇഷ്ടമെന്നും ചെന്നൈയിലേക്ക് നമ്മള്‍ നമ്മളായി പോയാല്‍ മതിയെന്നും തലയും വാലും ഒന്നും ആകേണ്ടെന്നും സഞ്ജു പറഞ്ഞു.
ഓരോ പേരുകള്‍ വിളിക്കുന്നത് ആരാധകരുടെ സന്തോഷമല്ലെ, എങ്ങനെ വേണമെങ്കിലും വിളിക്കാം. ധോണിക്കൊപ്പം കളിക്കുന്നതില്‍ എക്സൈറ്റ്മെന്റ് ഉണ്ടെന്നും എപ്പോഴും ഞാനായി തന്നെ കളിക്കാനാണ് ഇഷ്ടമെന്നും ചെന്നൈയിലേക്ക് നമ്മള്‍ നമ്മളായി പോയാല്‍ മതിയെന്നും തലയും വാലും ഒന്നും ആകേണ്ടെന്നും സഞ്ജു പറഞ്ഞു. ഐപിഎലില്‍ ആദ്യമായാണ് രാജസ്ഥാനെതിരെ കളിക്കുന്നത്. ഗ്രൗണ്ടിലിറങ്ങിയാല്‍ വൈകാരികമായ കാര്യങ്ങളൊന്നും ആലോചിക്കാറില്ല. തന്റെ സമയം കഴിഞ്ഞെന്ന വിശ്വാസത്തിലാണ് അവിടെനിന്നു മാറിയത്. കളിയും ആ രീതിയിലാണു കാണുന്നത് സഞ്ജു പറഞ്ഞു.
