'അര്‍ജന്റീന ഫുട്‌ബോള്‍ ടീം ചതിക്കുമെന്ന് പ്രതീക്ഷിച്ചില്ല'; ടീമിനെതിരേ വി അബ്ദുറഹ്‌മാന്‍

Update: 2026-04-02 06:09 GMT

മലപ്പുറം: അര്‍ജന്റീന ഫുട്‌ബോള്‍ ടീം ചതിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. അവര്‍ കേരളത്തെ വഞ്ചിച്ചു. അര്‍ജന്റീന ടീമിനെതിരെ കേസ് കൊടുക്കുമെന്ന് അബ്ദുറഹിമാന്‍ ഒരു സ്വകാര്യ ന്യൂസ് ചാനലിനോട് പറഞ്ഞു. ടീം വരാത്തതിനുള്ള തന്റെ നിരാശ താന്‍ ആരോട് പറയുമെന്നും അബ്ദുറഹിമാന്‍ കൂട്ടിച്ചേര്‍ത്തു. ജയിക്കുന്ന മണ്ഡലം തേടിയല്ല തിരൂരില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ മാറിയതുകൊണ്ട് താനൂര്‍ മണ്ഡലം നഷ്ടപ്പെടില്ലെന്നും അബ്ദുറഹിമാന്‍ പറഞ്ഞു.

ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ വരുമോ എന്ന ചോദ്യത്തിന് അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തെ വഞ്ചിച്ചു എന്നാണ് വി അബ്ദുറഹ്‌മാന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രതികരിക്കുന്നത്.