ഹര്‍ഭജന്‍ സിങ് വിരമിക്കല്‍ ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചു

ടെസ്റ്റില്‍ 25 തവണ അഞ്ച് വിക്കറ്റ് നേട്ടവും അഞ്ച് തവണ 10 വിക്കറ്റ് നേട്ടവും കരസ്ഥമാക്കിയിട്ടുണ്ട്.

Update: 2021-12-24 19:02 GMT


മുംബൈ: ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ഇന്ത്യയ്ക്ക് വേണ്ടി അവസാനമായി 2016ല്‍ കളിച്ച ഹര്‍ഭജന്‍ പിന്നീട് ഐപിഎല്ലില്‍ സജീവമായിരുന്നു. എന്നാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നില്ല. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് എന്നീ ക്ലബ്ബുകള്‍ക്കൊപ്പം ഐപിഎല്ലില്‍ കളിച്ചിരുന്നു.41കാരനായ താരം അവസാനമായി കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്‌ക്കൊപ്പമുണ്ടായിരുന്നു. 103 ടെസ്റ്റുകളില്‍ നിന്നായി 417 വിക്കറ്റും 236 ഏകദിനങ്ങളില്‍ നിന്നായി 269 വിക്കറ്റും നേടിയിട്ടുണ്ട്.ടെസ്റ്റില്‍ 25 തവണ അഞ്ച് വിക്കറ്റ് നേട്ടവും അഞ്ച് തവണ 10 വിക്കറ്റ് നേട്ടവും കരസ്ഥമാക്കിയിട്ടുണ്ട്.







Tags:    

Similar News