മൂടല്‍ മഞ്ഞ്; ഇന്ത്യാ-ദക്ഷിണാഫ്രിക്ക നാലാം ട്വന്റി-20 ഉപേക്ഷിച്ചു

Update: 2025-12-17 17:34 GMT

ലഖ്നൗ: കടുത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക നാലാം ട്വന്റി-20 ഉപേക്ഷിച്ചു. ആറ് തവണ ടോസ് ഇടാന്‍ കഴിയാതെ വന്നതോടെയാണ് മല്‍സരം ഉപേക്ഷിക്കുന്ന തീരുമാനത്തിലെത്തിയത്. മൂടല്‍മഞ്ഞിനെ തുടര്‍ന്നു ഗ്രൗണ്ടില്‍ വിസിബിലിറ്റി തീരെക്കുറവായിരുന്നു. പിച്ചില്‍നിന്ന് ബൗണ്ടറി ലൈന്‍ ഉള്‍പ്പെടെ കാണാന്‍ സാധിക്കില്ലെന്നു വ്യക്തമായതോടെയാണ് മല്‍സരം നടക്കില്ലെന്നു ഉറപ്പായത്.

കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശുഭ്മന്‍ ഗില്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചിരുന്നില്ല. ഗില്ലിനു പകരം ആരാണു ടീമിലുണ്ടാകുക എന്നു വ്യക്തമായിരുന്നില്ല. കഴുത്തിനേറ്റ് പരിക്കിനെ തുടര്‍ന്ന് ടെസ്റ്റ്, ഏകദിന പരമ്പകളില്‍നിന്നു പുറത്തായ താരം, ട്വന്റി-20 പരമ്പരയിലൂടെയാണ് ടീമിലേക്കു തിരിച്ചെത്തിയത്.അഞ്ച് മല്‍സര പരമ്പരയില്‍ 2-1ന് മുന്നിലുള്ള ആതിഥേയര്‍ക്ക് ഇന്നത്തെ മല്‍സരം ഉപേക്ഷിച്ചതോടെ പരമ്പര കൈവിട്ടു പോകില്ലെന്ന് ഉറപ്പായി.