'വിശ്രമം ആവശ്യമെങ്കില്‍ ഗില്‍ ഐപിഎല്‍ ഒഴിവാക്കട്ടെ'; ഗംഭീര്‍ പറഞ്ഞെന്ന് ആകാശ് ചോപ്ര
മുംബൈ: ജോലിഭാരം കുറയ്ക്കുന്നതിന്റെ പേരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു മാറ്റിനിര്‍ത്തില്ലെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞതായി മുന്‍ താരം ആകാശ് ചോപ്ര. ഗില്ലിന്റെ കാര്യത്തില്‍ ഗംഭീറുമായി സംസാരിച്ചപ്പോഴായിരുന്നു ഇന്ത്യന്‍ പരിശീലകന്റെ പ്രതികരണമെന്നും ആകാശ് ചോപ്ര ഒരു ചര്‍ച്ചയില്‍ വെളിപ്പെടുത്തി. വിശ്രമം വേണമെങ്കില്‍ ഗില്‍ ഐപിഎലില്‍നിന്നു മാറിനില്‍ക്കട്ടെയെന്നാണ് ഗംഭീറിന്റെ നിലപാടെന്നും ആകാശ് ചോപ്ര പ്രതികരിച്ചു. ജോലി ഭാരത്തില്‍ ബുദ്ധിമുട്ടുന്ന ജസ്പ്രീത് ബുമ്രയ്ക്ക് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇളവുകള്‍ അനുവദിക്കാറുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ കഴുത്തിനു പരുക്കേറ്റ ഗില്‍ രണ്ടാം ടെസ്റ്റിലും കളിക്കില്ല. ഗില്ലിനു പകരം ഋഷഭ് പന്താണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ''വിന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിനു മുന്‍പ് ഗില്ലിന്റെ കാര്യം ഞാന്‍ ഗംഭീറിനോടു ചോദിച്ചിരുന്നു. വിശ്രമം ആവശ്യമുള്ളവര്‍ ഐപിഎലില്‍നിന്നു വിട്ടുനില്‍ക്കട്ടെയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഐപിഎല്‍ ടീമിനെ നയിക്കുന്നതിനാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആകാന്‍ പറ്റില്ലെങ്കില്‍ ക്യാപ്റ്റന്‍സി രാജി വയ്ക്കണമെന്നും ഗംഭീര്‍ പറഞ്ഞു.'' ആകാശ് ചോപ്ര വ്യക്തമാക്കി.ഫോമിലുള്ള ഗില്ലിനെപ്പോലെയുള്ള ബാറ്റര്‍മാരെ പരമാവധി ഉപയോഗപ്പെടുത്തണമെന്ന ഗംഭീറിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായും ആകാശ് ചോപ്ര വ്യക്തമാക്കി.
