മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാക്ക്ഗില്‍ കൊക്കെയ്ന്‍ കേസില്‍ കുറ്റക്കാരന്‍
സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ മാക്ക്ഗില്ലിനെ കൊക്കെയ്ന്‍ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. 54 കാരനായ മാക്ക്ഗില്‍ ഒരു കിലോഗ്രാം കൊക്കെയ്‌ന്റെ കരാറിലേര്‍പ്പെട്ടതായി സിഡ്‌നി ജില്ലാ കോടതി സ്ഥിരീകരിച്ചു. 2021ലാണ് കേസിനാസ്പദമായ സംഭവം. താരം കൊക്കെയ്ന്‍ വിതരണം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കായി 44 ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. എട്ട് ആഴ്ചകള്‍ക്ക് ശേഷം മാക്ക് ഗില്ലിന്റെ ശിക്ഷ വിധിക്കും.