അവസാനം പന്ത് ഫോമിലായി; ഐപിഎല്ലിലെ അവസാന മല്‍സരത്തില്‍ വെടിക്കെട്ട് സെഞ്ചുറി

Update: 2025-05-27 16:13 GMT

ബംഗളൂരു: ഐപിഎല്ലില്‍ റെക്കോഡ് തുകയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിലെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന്‍ ഋഷഭ് പന്തിന് ഫോമിലാവാന്‍ വേണ്ടി വന്നത് സീസണിലെ അവസാന മല്‍സരം. റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന് എതിരിലായ മല്‍സരത്തിലാണ് ഋഷഭ് പന്ത് തകര്‍പ്പന്‍ ഫോമില്‍ തിളങ്ങിയത്. 54 പന്തില്‍ നിന്നാണ് ഋഷഭിന്റെ സെഞ്ചുറി പിറന്നത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ താരം മിന്നും ഫോമിലായിരുന്നു ഇന്ന്. 61 പന്തില്‍ താരം 118 റണ്‍സാണ് നേടിയത്. എട്ട് സിക്‌സും 11 ഫോറുമടങ്ങിയതാണ് പന്തിന്റെ ഇന്നിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സാണ് നേടിയത്. ഓപ്പണര്‍ മിച്ചല്‍ മാര്‍ച്ച് 37 പന്തില്‍ 67 റണ്‍സെടുത്തു. ഈ സീസണില്‍ മോശം ഫോമിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പഴികേട്ട താരമാണ് ഋഷഭ് പന്ത്. ഒരു മല്‍സരത്തിലും താരത്തിന് ഫോം കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് സീസണിലെ അവസാന മല്‍സരത്തിലാണ് പന്ത് യഥാര്‍ത്ഥ ഫോം വീണ്ടെടുത്തിരിക്കുന്നത്.




Tags: