ഇമ്രാന്‍ ഖാനെ പിന്തുണയ്ക്കുന്ന ടീ ഷര്‍ട്ട് ധരിച്ചതിന് ആരാധകന് സ്റ്റേഡിയത്തില്‍ പ്രവേശനം നിഷേധിച്ചു
സിഡ്‌നി: മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാനെ പിന്തുണയ്ക്കുന്ന ടീ ഷര്‍ട്ട് ധരിച്ചതിന് ആരാധകന് സ്റ്റേഡിയത്തില്‍ പ്രവേശനം നിഷേധിച്ചു. ഓസ്‌ട്രേലിയയിലെ ഷെഫീല്‍ഡ് ഷീല്‍ഡ് മല്‍സരം കാണാനെത്തിയ ലൂക്ക് ബ്രൗണ്‍ എന്ന ആരാധകനാണ് അനുമതി നല്‍കാതിരുന്നത്. ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാനെ മോചിതനാക്കണം എന്ന തരത്തിലുള്ള ടീ ഷര്‍ട്ടായിരുന്നു ലൂക്ക് ധരിച്ചിരുന്നത്.