മോര്‍ഗാന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നു

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ടീമിനെ നയിക്കണമെന്നാണ് ആഗ്രഹമെന്നും മോര്‍ഗാന്‍ വ്യക്തമാക്കി. 2014ലാണ് മോര്‍ഗാന്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായി ചുമതലയേറ്റത്.

Update: 2019-08-16 15:05 GMT

ലണ്ടന്‍: ഇംഗ്ലണ്ടിനെ ലോകകപ്പ് കിരീടം നേടുന്നതിലേക്ക് നയിച്ച ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിയുന്നു. നിരന്തരമായി അലട്ടുന്ന പുറംവേദയാണ് തല്‍സ്ഥാനം ഒഴിയാന്‍ കാരണമെന്ന് മോര്‍ഗാന്‍ പറയുന്നു.പരിക്ക് കാരണം ടീമിനെ മുന്‍നിരയില്‍ നിന്ന് നയിക്കാന്‍ കഴിയുന്നില്ല.
ലോകകപ്പില്‍ പരിശീലനത്തിനായി കുറഞ്ഞ സമയം മാത്രമാണ് മാറ്റിവച്ചത്. അന്തിമ തീരുമാനം എടുത്തിട്ടില്ല. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതിനെ പറ്റിയുള്ള ചിന്തയിലാണ്. അത് വലിയ ഒരു തീരുമാനമാണ്. എന്നാല്‍ പരിക്ക് ഭേദമാവുന്ന പക്ഷം ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുമെന്നും മോര്‍ഗാന്‍ പറയുന്നു. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ടീമിനെ നയിക്കണമെന്നാണ് ആഗ്രഹമെന്നും മോര്‍ഗാന്‍ വ്യക്തമാക്കി. 2014ലാണ് മോര്‍ഗാന്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായി ചുമതലയേറ്റത്. ഓസിസിനെതിരേ നടക്കുന്ന ആഷസ്സില്‍ മോര്‍ഗാന്‍ കളിക്കുന്നില്ല.






Tags:    

Similar News