അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട്; ആഷസ് പരമ്പര സമനിലയില്‍

1972നു ശേഷം ആദ്യമായി ആഷസ് സമനിലയില്‍ കലാശിച്ചു

Update: 2019-09-15 18:44 GMT

ലോര്‍ഡ്‌സ്: പരമ്പരയിലെ അഞ്ചാം ടെസ്റ്റ് ഇംഗ്ലണ്ട് സ്വന്തമാക്കിയപ്പോള്‍ 1972നു ശേഷം ആദ്യമായി ആഷസ് സമനിലയില്‍ കലാശിച്ചു. ആതിഥേയരായ ഇംഗ്ലണ്ട് ആസ്‌ത്രേലിയയെ തോല്‍പ്പിച്ച് അവസാന ടെസ്റ്റ് ജയിക്കുകയായിരുന്നു. നേരത്തേ രണ്ട് ടെസ്റ്റ് ആസ്േ്രതലിയ ജയിച്ചിരുന്നു. ഒരു ടെസ്റ്റ് സമനിലയിലായിരുന്നു. 135 റണ്‍സിനാണ് അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 399 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ആസ്‌ത്രേലിയയെ ഇംഗ്ലണ്ട് 263 റണ്‍സിന് പുറത്താക്കി. 117 റണ്‍സുമായി മാത്യൂ വെയ്ഡ് ഒറ്റയാനായി പൊരുതിയെങ്കിലും ഇംഗ്ലീഷ് പടയുടെ ബൗളിങിന് മുന്നില്‍ കംഗാരുക്കള്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. മികച്ച ഫോമിലുള്ള സ്റ്റീവ് സ്മിത്ത് 23 റണ്‍സിനു പുറത്തായത് ഓസിസിന് തിരിച്ചടിയായി. സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച് എന്നിവരുടെ നാലുവീതം വിക്കറ്റം നേട്ടമാണ് ഇംഗ്ലണ്ടിന് തുണയായത്. സ്‌കോര്‍: ഇംഗ്ലണ്ട് 294, 329. ഓസ്‌ട്രേലിയ 225, 263.



Tags: