സഞ്ജുവിന് ഹാര്‍ദ്ദിക്കിന്റെ ടീമില്‍ സ്ഥാനമില്ല; ട്വിറ്ററില്‍ രോഷം

Update: 2022-06-26 18:13 GMT

ഡബ്ലിന്‍: വീണ്ടും ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും തഴയപ്പെട്ട് മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍. ഇന്ന് അയര്‍ലന്റിനെതിരായ ആദ്യ ട്വന്റി-20 മല്‍സരത്തിനുള്ള ടീമില്‍ നിന്നാണ് സഞ്ജു തഴയപ്പെട്ടത്. സഞ്ജുവിന് പകരം ദിനേശ് കാര്‍ത്തിക്കിനാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനം നല്‍കിയത്. ഋതുരാജ് ഗെയ്ക്ക്‌വാദ, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ടീമില്‍ ഇടം നേടി.സഞ്ജുവിനെ ടീമിലുള്‍പ്പെടുത്താതിനെതിരേ ട്വിറ്ററില്‍ ആരാധകരുടെ വന്‍ രോഷ പ്രകടനമാണ്. മലയാളി ആരാധകര്‍ മാത്രമല്ല സഞ്ജുവിന് പിന്തുണയുമായി രംഗത്തെത്തിയത്.





Tags: