ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ഇന്ത്യക്ക് അവാര്‍ഡ് നല്‍കാതിരിക്കാനുള്ള തീരുമാനം; മൊഹ്സിന്‍ നഖ് വിക്ക് ഗോള്‍ഡ് മെഡല്‍ നല്‍കും

Update: 2025-10-04 07:28 GMT

കറാച്ചി: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ വിജയിച്ചതിന് ശേഷം ട്രോഫി കൈമാറാതെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാകിസ്താന്‍ ആഭ്യന്ത്ര മന്ത്രിയുമായ മൊഹ്സിന്‍ നഖ്വിക്ക് ഷഹീദ് സുല്‍ഫിഖര്‍ അലി ബുട്ടോ എക്സെലന്‍സ് അവാര്‍ഡ് നല്‍കിയേക്കുമെന്ന് റിപോര്‍ട്ട്. ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ഇന്ത്യക്ക് അവാര്‍ഡ് നല്‍കാതിരിക്കാനുള്ള തീരുമാനത്തിനാണ് നഖ് വിക്ക് മെഡല്‍ നല്‍കുന്നത്.ഇത് പാകിസ്താന്‍ രാജ്യത്തിന് അഭിമാനകരമാണെന്നാണ് മെഡല്‍ പ്രഖ്യാപിച്ചവര്‍ വാദിക്കുന്നത്. സിന്ദ് ആന്‍ഡ് കറാച്ചി ബാസ്‌ക്കറ്റ് ബോള്‍ അസോസിയേറ്റ് അഡ്വക്കേറ്റ് ഗുലാം അബ്ബാസ് ജമാലാണ് മെഡല്‍ പ്രഖ്യാപിച്ചത്.

കറാച്ചിയില്‍ വച്ച് നടക്കുന്ന ഒരു പ്രത്യേക ഇവന്റിലാണ് മെഡല്‍ ദാനം നടക്കുക. പിപിപി ചെയര്‍മാന്‍ാന്‍ ബിലാവല്‍ സര്‍ദാരിയെ പ്രത്യേക അതിഥിയായി പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ട്. ഏഷ്യാ കപ്പ് ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങ് ഒരുപാട് വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാകിസ്താന്‍ ആഭ്യന്തര മന്ത്രിയും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ് വിയില്‍ നിന്നും ട്രോഫി വാങ്ങില്ലെന്ന് ഇന്ത്യന്‍ താരങ്ങള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ട്രോഫി നഖ് വി കൊണ്ടുപോകുകയായിരുന്നു. വിവാദങ്ങള്‍ക്ക് ശേഷം ട്രോഫി ഇന്ത്യക്ക് തിരിച്ചുനല്‍കുമെന്ന് നഖ് വി അറിയിച്ചിരുന്നു.