ആര്‍സിബിയുടെ വിജയാഘോഷത്തിലെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 11 ആയി; പരിക്കേറ്റത് 47 പേര്‍ക്ക്
ബംഗളൂരു: ആര്‍സിബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 11 ആയി. 47 പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. വിധാന്‍ സൗധ മുതല്‍ വിജയാഘോഷം നടന്ന ചിന്നസ്വാമി സ്റ്റേഡിയം വരെ 4 ലക്ഷത്തോളം പേര്‍ വിക്ടറി പരേഡ് കാണാന്‍ അണിനിരന്നുവെന്നാണ് സൂചന. ഇതില്‍ മൂന്ന് ലക്ഷത്തോളം പേര്‍ മാത്രം സ്റ്റേഡിയത്തിനുള്ളിലും പുറത്തുമായി നിന്നു. ഇതോടെ ദുരന്തഭൂമിയായി ചിന്നസ്വാമി സ്റ്റേഡിയം മാറുകയായിരുന്നു.10ല്‍ അധികം പേരുടെ നില അതീവ ഗുരുതരമാണെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. സ്റ്റേഡിയത്തിലേക്ക് ആളുകള്‍ ഇരച്ചുകയറുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.