2022 ലോകകപ്പ് തന്റെ അവസാനത്തേത്: മിഥാലി രാജ്

ഏകദിന ക്രിക്കറ്റില്‍ 7,000 റണ്‍സ് നേടിയ ഏക വനിതാ താരമാണ് മിഥാലി.

Update: 2021-04-24 11:36 GMT


ന്യൂഡല്‍ഹി: ന്യൂസിലന്റില്‍ നടക്കുന്ന 2022 വനിതാ ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തേതാവുമെന്ന് ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ മിഥാലി രാജ്. 21 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിന് അവസാനം കുറിക്കാന്‍ പോവുകയാണെന്നും 38കാരിയായ മിഥാലി പറഞ്ഞു.ഏകദിന ക്രിക്കറ്റില്‍ 7,000 റണ്‍സ് നേടിയ ഏക വനിതാ താരമാണ് മിഥാലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടിയ രണ്ടാമത്തെ താരവും ആദ്യ ഇന്ത്യന്‍ താരവും മിഥാലിയാണ്. 2017ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത് മിഥാലി ആയിരുന്നു.2019ല്‍ താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. 1999ല്‍ അയര്‍ലാന്റിനെതിരേ ആയിരുന്നു അരങ്ങേറ്റം.ഇന്ത്യയ്ക്കായി 214 ഏകദിനങ്ങളും 89 ട്വന്റി മല്‍സരങ്ങളും 10 ടെസ്റ്റും താരം കളിച്ചിട്ടുണ്ട്.




Tags:    

Similar News