ബിഗ് ബാഷിനും ആഷസിനും കൊവിഡ് ഭീഷണി; 11 താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചു
ആഷസില്‍ കളിക്കുന്ന ഓസിസ് ടീമിന്റെ ട്രാവിസ് ഹെഡിനും ഇന്ന് രോഗം കണ്ടെത്തി.
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ ബിഗ് ബാഷില്‍ പങ്കെടുക്കുന്ന 11 താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ഏഴ് താരങ്ങള്‍ക്കും സിഡ്‌നി തണ്ടേഴ്‌സിന്റെ നാല് താരങ്ങള്‍ക്കുമാണ് രോഗം കണ്ടെത്തിയത്. മെല്‍ബണ്‍ സ്റ്റാര്‍സിന്റെ എട്ട് സപോര്‍ട്ടിങ് സ്റ്റാഫിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ ആഷസില്‍ കളിക്കുന്ന ഓസിസ് ടീമിന്റെ ട്രാവിസ് ഹെഡിനും ഇന്ന് രോഗം കണ്ടെത്തി. ഇതിനോടകം ഓസിസ്-ഇംഗ്ലണ്ട് ക്യാംപില്‍ ഏഴ് പോസ്റ്റീവ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.