ചാംപ്യന്‍സ് ട്രോഫി; സഞ്ജു ഇല്ലാതെ ടീം ഇന്ത്യ; ഋഷഭ് പന്ത് വിക്കറ്റ് കീപ്പര്‍; മുഹമ്മദ് ഷമിയും ടീമില്‍
മുംബൈ: ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ഇല്ല. ഋഷഭ് പന്താണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍. കെ എല്‍ രാഹുലും ടീമില്‍ വിക്കറ്റ് കീപ്പറായുണ്ട്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ശുഭ്മന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. പേസര്‍ മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. പേസര്‍ ജസ്പ്രീത് ബുമ്രയും ടീമിലുണ്ട്.
ശനിയാഴ്ച രാവിലെ സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നാണ് 15 അംഗ ടീം സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ചേര്‍ന്നാണു ടീം പ്രഖ്യാപനം നടത്തിയത്. വിജയ് ഹസാരെ ട്രോഫിയില്‍ ഗംഭീര പ്രകടനം നടത്തിയ മലയാളി താരം കരുണ്‍ നായരെയും ടീമിലേക്കു പരിഗണിച്ചില്ല. വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ചാംപ്യന്‍സ് ട്രോഫി ടീമിലുണ്ട്. ഇതേ ടീം തന്നെയാണ് ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും കളിക്കുക. രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലുമായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍) യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, വിരാട് കോലി, ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ.