കാന്‍ബെറ ട്വന്റി-20: ഇന്ത്യക്ക് ബാറ്റിങ്, സഞ്ജു കളിക്കും

Update: 2025-10-29 08:24 GMT

കാന്‍ബെറ: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് സന്ദര്‍ശകരെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു.അഭിഷേക് ശര്‍മയും ശുഭ്മന്‍ ഗില്ലും ഓപ്പണര്‍മാരായി തുടരുന്ന ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ ആയിരിക്കും സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍. ബാറ്റിങ് ഓര്‍ഡറില്‍ അഞ്ചാം നമ്പറിലാണ് സ്ലോട്ട് ചെയ്തിരിക്കുന്നത്.

പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ച് ആയതിനാല്‍ ജസ്പ്രീത് ബുംറയ്ക്കും അര്‍ഷ്ദീപ് സിങ്ങിനും ഒപ്പം മൂന്നാം പേസറായി ഹര്‍ഷിത് റാണയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേസ് ബൗളിങ് ഓള്‍റൗണ്ടറായി ശിവം ദുബെയും ടീമില്‍. വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നീ മൂന്ന് സ്പിന്നര്‍മാരെയും ഇന്ത്യ പ്ലെയിങ് ഇലവനില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

ഇന്ത്യ- അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

ഓസ്‌ട്രേലിയ- മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, മിച്ചല്‍ ഓവന്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ജോഷ് ഫിലിപ്പ്, സേവ്യര്‍ ബാര്‍ട്ട്‌ലറ്റ്, നേഥന്‍ എല്ലിസ്, മാത്യു കുന്‍ഹേമന്‍, ജോഷ് ഹേസല്‍വുഡ്.






Tags: