ബോക്‌സിങ് ഡേ ടെസ്റ്റ്; ഗാലറിയില്‍ നിന്ന് കൂവല്‍, കാണികള്‍ക്കു നേരെ തുപ്പി വിരാട് കോഹ്‌ലി
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ആരാധകരോട് ഇന്ത്യന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലി മോശമായി പെരുമാറി. നാലാം ടെസ്റ്റില്‍ ഇന്ത്യ ഫീല്‍ഡ് ചെയ്യവെയാണ് സംഭവം. ലോങ്ഓണ്‍ ബൗണ്ടറിയില്‍ നിന്ന് ഫീല്‍ഡ് ചെയ്യുന്നതിനിടെ തന്നിക്കു നേരെ കൂകി വിളിച്ച കാണികള്‍ക്ക് നേരെ നോക്കി തുപ്പുന്ന കോഹ്‌ലിയുടെ വിഡിയോയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്നാല്‍ താന്‍ ച്യൂയിങ് ഗം തുപ്പിയതാണെന്നണാണ് കോഹ്‌ലിയുടെ വാദം. എന്നാല്‍ കോഹ് ലിയെ കൂകിയ കാണികള്‍ക്കുള്ള മറുപടിയാണിതെന്നാണ് ആരാധകര്‍ പറയുന്നത്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ മൈതാനത്ത് വിരാട് കോഹ്‌ലിയുടെ ഭാഗത്ത് നിന്നുള്ള മോശം പെരുമാറ്റം വിവാദമായിരുന്നു. ഓസീസിന്റെ അരങ്ങേറ്റ ഓപ്പണര്‍ പത്തൊമ്പതുകാരനായ സാം കോണ്‍സ്റ്റാസും തമ്മിലുള്ള സ്ലെഡ്ജിങ്ങായിരുന്നു ആദ്യത്തേത്. വിക്കറ്റുകള്‍ക്കിടയില്‍ നടക്കുകയായിരുന്ന സാം കോണ്‍സ്റ്റാസിന്റെ ചുമലില്‍ വിരാട് ഷോള്‍ഡര്‍ കൊണ്ട് തട്ടുകയായിരുന്നു. എന്നാല്‍ ഇത് ഓസ്‌ട്രേലിയന്‍ യുവതാരത്തെ പ്രകോപിപ്പിച്ചു. താരം കോഹ്‌ലിയോട് രൂക്ഷമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. അമ്പയര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവത്തില്‍ വിരാട് കോഹ്‌ലിക്കെതിരെ ഐസിസി നടപടിയെടുക്കുകയും ചെയ്തിരുന്നു. മാച്ച് മാച്ച് ഫീയുടെ 20 ശതമാനം ഫൈനാണ് കോഹ്‌ലിക്ക് മേല്‍ ഐസിസി പിഴ ചുമത്തിയിരിക്കുന്നത്.
