ട്വന്റി-20യില്‍ അപൂര്‍വ്വ റെക്കോഡുമായി മുഹമ്മദ് റിസ്വാന്‍

ജയത്തോടെ വിന്‍ഡീസിനെതിരായ ട്വന്റി പരമ്പര പാകിസ്താന്‍ തൂത്തുവാരി.

Update: 2021-12-16 18:14 GMT


കറാച്ചി: പാകിസ്താന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്വാന് ട്വന്റിയില്‍ അപൂര്‍വ്വ റെക്കോഡ്.ട്വന്റിയില്‍ ഒരു കലണ്ടര്‍ വര്‍ഷം 2000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് ഇന്ന് റിസ്വാന്‍ നേടിയത്. വെറും 48മല്‍സരങ്ങളില്‍ നിന്നാണ് റിസ്വാന്‍ 2036 റണ്‍സ് നേടിയത്. ഇന്ന് വെസ്റ്റ്ഇന്‍ഡീസിനെതിരായ അവസാന ട്വന്റി-20 മല്‍സരത്തില്‍ 86 റണ്‍സ് നേടിയതോടെയാണ് ട്വന്റിയില്‍ മറ്റാര്‍ക്കും കൈവരിക്കാനാവാത്ത വലിയ നേട്ടം പാക് താരം കരസ്ഥമാക്കിയത്. ഖൈബര്‍ , മുള്‍ട്ടാന്‍ സുല്‍ത്താന്‍, പാക് ദേശീയ ടീം എന്നിവയ്ക്ക് വേണ്ടി കളിച്ചാണ് താരം ഈ വര്‍ഷം 2000 റണ്‍സ് എന്ന പടി കടന്നത്. പാകിസ്താന് വേണ്ടി ഈ വര്‍ഷം 26 ട്വന്റി-20 മല്‍സരങ്ങളില്‍ നിന്നായി റിസ്വാന്‍ നേടിയത് 1200 റണ്‍സാണ്. ജയത്തോടെ വിന്‍ഡീസിനെതിരായ ട്വന്റി പരമ്പര പാകിസ്താന്‍ തൂത്തുവാരി.




Tags: