ബെന്‍ സ്റ്റോക്ക്‌സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

2019 ലോകകപ്പില്‍ ന്യൂസിലന്റിനെതിരേ 89 റണ്‍സ് നേടിയ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ചത്.

Update: 2022-07-18 14:49 GMT

ഡുര്‍ഹാം: ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന ഏകദിന മല്‍സരം അവസാനത്തേതാകുമെന്ന് സ്റ്റോക്ക്‌സ് വ്യക്തമാക്കി.നിലവില്‍ ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍. ടെസ്റ്റിലും ട്വന്റി-20യിലും തുടരുമെന്ന് ഇംഗ്ലണ്ടിനായി ലോകകപ്പ് നേടിയ താരം വ്യക്തമാക്കി. 2011ലാണ് താരം അരങ്ങേറ്റം നടത്തിയത്. 104 ഏകദിന മല്‍സരങ്ങളില്‍ നിന്നായി 2,919 റണ്‍സും മൂന്ന് സെഞ്ചുറികളും 74 വിക്കറ്റും താരം നേടിയിട്ടുണ്ട്. 2019 ലോകകപ്പില്‍ ന്യൂസിലന്റിനെതിരേ 89 റണ്‍സ് നേടിയ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ചത്.




Tags:    

Similar News