ബിസിസിഐ ധോണിയെ വേണ്ട തരത്തില്‍ പരിഗണിച്ചില്ല: പാക് താരം

ധോണിയുടെ ആരാധകര്‍ അദ്ദേഹത്തെ ഒരിക്കല്‍ കൂടി ഇന്ത്യന്‍ ജഴ്സിയില്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ട്.

Update: 2020-08-23 08:17 GMT

കറാച്ചി: അടുത്തിടെ വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ താരം എം എസ് ധോണിയെ ബിസിസിഐ വേണ്ട രീതിയില്‍ പരിഗണിച്ചിരുന്നില്ലെന്ന് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം സാഖ്വിലിന്‍ മുസ്താഖ്. കഴിഞ്ഞ ഒരു വര്‍ഷമായി ടീമിന് പുറത്തുള്ള ധോണിയ്ക്കായി ഒരു വിടവാങ്ങല്‍ മല്‍സരം ബിസിസിഐ സംഘടിപ്പിക്കണമായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ ധോണിയെ ഇത്തരത്തില്‍ അവഗണിക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ധോണിയുടെ ആരാധകര്‍ അദ്ദേഹത്തെ ഒരിക്കല്‍ കൂടി ഇന്ത്യന്‍ ജഴ്സിയില്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. അത് ബിസിസിഐ നടപ്പാക്കണം. എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും മികച്ച ഒരു വിടവാങ്ങല്‍ മല്‍സരത്തിന് ആഗ്രഹം ഉണ്ടാവും. അത് എല്ലാവര്‍ക്കും നടക്കണമെന്നില്ല. ധോണിയെപോലെ മികച്ച ഒരു പ്രതിഭ വിടവാങ്ങല്‍ മല്‍സരത്തിന് യോഗ്യനാണ്. ഇന്ത്യയിലെ കോടിക്കണക്കിന് ആരാധകരുടെ അഭിപ്രായവും ഇതുതന്നെയായിരിക്കും. ധോണി ഇത്തരത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ താന്‍ ഏറെ വേദനിച്ചു. വലിയ ഒരു താരത്തെ ബിസിസിഐ പരിഗണിച്ചത് ഇത്തരത്തിലായിരുന്നു. ധോണിക്ക് വേണ്ടി ഇനിയെങ്കിലും ബിസിസിഐ ഒരു വിടവാങ്ങല്‍ മല്‍സരം നടത്തണമെന്നും സാഖ്വിലന്‍ അഭിപ്രായപ്പെട്ടു. ഓഗസ്റ്റ് 15നാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിനം നടത്തിയത്.


Tags:    

Similar News